ഒമിക്രോണ്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 578 പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (11:12 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം 6,531. കൂടാതെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 7,141 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം പുതിയതായി രോഗംമൂലം 315 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 75,841 ആണ്. കൊവിഡ് മുക്തി നിരക്ക് 98.40 ശതമാനം ആയിട്ടുണ്ട്. അതേസമയം രാജ്യത്ത് ഒമിക്രോണ്‍ വ്യാപിക്കുകയാണ്. ഇതുവരെ 578 പേര്‍ക്ക് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :