രാജ്യത്തെ കൊവിഡ് മരണസംഖ്യ 523753 ആയി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 29 ഏപ്രില്‍ 2022 (12:21 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. പുതിയതായി കൊവിഡ് ബാധിതരായത് 3,377 പേരാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് ചികിത്സയിലായിരുന്ന 2,496 പേര്‍ രോഗമുക്തി നേടി. അതേസമയം രോഗം മൂലം പുതിയതായി 60 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ തുടരുന്നത് 17,801 പേരാണ്.

ആകെ മരണസംഖ്യ 523753 ആയി. ഇതുവരെ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചത് 188.65 കോടി പേരാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :