രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 5,488 കടന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 13 ജനുവരി 2022 (10:45 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 2,47,417 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തില്‍ നിന്ന് 27 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം രോഗബാധിതരായിരുന്ന 84,825 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,17,531 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന ടെസ്റ്റ പോസിറ്റിവിറ്റി നിരക്ക് 13.11 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 5,488 പേര്‍ക്ക് ഒമിക്ക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :