ശ്രീനു എസ്|
Last Modified ഞായര്‍, 4 ഏപ്രില്‍ 2021 (11:04 IST)
രാജ്യത്ത് ഏഴരക്കോടിയിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 7,59,79,651 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 93,249 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് പ്രതിദിന കണക്കാണിത്.
കൂടാതെ രോഗം മൂലം കഴിഞ്ഞ മണിക്കൂറുകളില്‍ 513 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരായവരുടെ ആകെ എണ്ണം 1,24,85,509 ആയിട്ടുണ്ട്. മരണസംഖ്യ 1,64,623 ആണ്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,91,597 ആയിട്ടുണ്ട്.