അഭിറാം മനോഹർ|
Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (14:26 IST)
ഇന്ത്യയിൽ വിതരണം ചെയ്യുന്ന കൊവിഷീൽഡ് വാക്‌സിനിൽ വ്യാജന്മാരുടെ സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കേന്ദ്രം സുതാര്യമായി വാക്‌സിൻ വിതരണം ചെയ്‌തിട്ടും രാജ്യത്ത് കൊവിഡ് വാക്സ്ഇൻ വിതരണം നടക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.
ജൂലൈ,ആഗസ്റ്റ് മാസങ്ങളിൽ ഇന്ത്യയിലും ആഫ്രിക്കയിലെ ഉഗാണ്ടയിലും വ്യാജ വാക്‌സിനുകളുടെ വ്യാപനം കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ കൊവിഷീൽഡ് നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടും റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഗുരുതരമായ പ്രശ്‌നമാണെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ.