ശ്രീനു എസ്|
Last Updated:
തിങ്കള്‍, 24 ഓഗസ്റ്റ് 2020 (14:15 IST)
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ പിഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം എംഎല്‍എയുടെ പരിശോധന ഫലം നെഗറ്റീവാണ്.
ആദ്യം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് കൊവിഡ് എന്നായിരുന്നു പറഞ്ഞിരുന്നത്. അതോടെ നിയമസഭയിലായിരുന്ന എംഎല്‍എ ഹോസ്റ്റലിലേക്ക് മാറി. പിന്നീട് പിഎയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന വിവരം വരുന്നത്. പിഎയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനാല്‍ എംഎല്‍എ ഇനി 14ദിവസത്തെ ക്വാറന്റൈനില്‍ ആയിരിക്കും.