ലൈംഗികബന്ധത്തിലൂടെ കൊറോണ പടരുമോ?

അനു മുരളി| Last Updated: തിങ്കള്‍, 27 ഏപ്രില്‍ 2020 (18:29 IST)
വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തി നാശം വിതയ്ക്കുകയാണ്. പലതരത്തിൽ കൊറോണ വൈറസ് നമ്മുടെ ശരീരത്തിലേക്ക് പടരാൻ സാധ്യത ഉണ്ട്. ഇതേക്കുറിച്ച് നിരവധി പഠനങ്ങളും നടക്കുന്നുണ്ട്. അത്തരത്തിൽ ഒന്നണ് ലൈംഗികബന്ധത്തിലൂടെ പകരുമോ എന്നത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയിലെ യൂട്ട സർവകലാശാല നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പുറത്ത്.

ലൈംഗികബന്ധത്തിലൂടെ കൊവിഡ് പകരാൻ സാധ്യതയില്ലെന്നാണ് ഇവർ പറയുന്നത്. ഫെർട്ടിലിറ്റി ആൻറ് സ്റ്റെറിലിറ്റി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗബാധിതനായിരുന്ന ചൈനീസ് യുവാക്കളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

ശുക്ലത്തിൽ കൊറോണ വൈറസിന്റെ അംശം കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഊന്നൽ നൽകി ലൈംഗികബന്ധത്തിലൂടെ കൊവിഡ് 19 പകരില്ലെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല. കൊവിഡ് 19 പോലുള്ള രോഗം ലൈംഗിക ബന്ധത്തിലൂടെ പകരുകയാണെങ്കിൽ അത് ഗുരുതരമായ തിരിച്ചടികൾക്ക് വീണ്ടും കാരണമാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :