ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ശനിയാഴ്ച ഇന്ത്യയില്‍ ആരംഭിക്കും

ശ്രീനു എസ്| Last Updated: വ്യാഴം, 20 ഓഗസ്റ്റ് 2020 (09:25 IST)
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്ച ഇന്ത്യയില്‍ ആരംഭിക്കും. ഇന്ത്യയിലെ 20 കേന്ദ്രങ്ങളിലായി 1600പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്. ഇവയില്‍ മുംബൈ, മഹാരാഷ്ട്ര, പൂനെ, അഹമ്മദാബാദ് എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റി അറിയിച്ചു. ശനിയാഴ്ച ആരംഭിക്കുന്ന കുത്തിവെപ്പില്‍ അന്നുതന്നെ നൂറോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കും.

ആദ്യം വൈറസ് ബാധിക്കാത്തവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. അതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദ്യം നല്‍കും. വൈറസ് ബാധിച്ചവരില്‍ കൊവിഡിനെതിരായ ആന്റിബോഡി ശരീരത്തില്‍ ഉണ്ടാകുന്നതിനാല്‍ അവര്‍ മുന്‍ഗണനാ വിഭാഗത്തില്‍ വരില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :