സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 21 മാര്‍ച്ച് 2022 (19:37 IST)
വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,69,27,578), 87 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,32,68,912) നല്‍കി. 15 മുതല്‍ 17 വയസുവരെയുള്ള 79 ശതമാനം (12,05,618) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 46 ശതമാനം (6,99,196) പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,88,603). മാര്‍ച്ച് 14 മുതല്‍ 20 വരെയുള്ള കാലയളവില്‍, ശരാശരി 7014 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 2.1 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.