ശ്രീനു എസ്|
Last Updated:
ബുധന്‍, 28 ഒക്‌ടോബര്‍ 2020 (16:48 IST)
പൂര്‍ണ്ണസമയവും വീടിനുള്ളില്‍തന്നെ കഴിയുക. വളരെ അത്യാവശ്യം മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ശരിയാംവിധം ധരിക്കണം. ആള്‍ക്കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണം. മറ്റുള്ളവരില്‍നിന്നും രണ്ട് മീറ്റര്‍ എങ്കിലും അകലം പാലിക്കണം. മറ്റ് സാധനങ്ങളില്‍ സ്പര്‍ശിച്ചശേഷം കൈകള്‍ സാനിറ്റൈസ് ചെയ്യണം. കൈകള്‍കൊണ്ട് മുഖത്ത് തൊടാതിരിക്കുക. തിരിച്ചു വീട്ടില്‍ എത്തിയ ഉടന്‍ കൈകള്‍ 20 സെക്കന്റ് സമയം എടുത്ത് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.
ഇതര രോഗങ്ങള്‍ക്ക് മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവര്‍ അതിന് മുടക്കം വരുത്തരുത്. വളരെ അത്യാവശ്യം ആണെങ്കില്‍ മാത്രം ആശുപത്രികളില്‍ പോവുക. അല്ലാത്തപക്ഷം ഇ.സജ്ജീവനി പദ്ധതി പ്രകാരം ഓണ്‍ലൈനായി ഡോക്ടറെ കാണാനുള്ള സേവനം ഉപയോഗപ്പെടുത്തണം. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഭക്ഷണ ക്രമം പാലിക്കണം. ധാരാളം പച്ചക്കറി ഉപയോഗിക്കുക. പഴങ്ങള്‍ കഴിക്കുക. നന്നായി വെള്ളം കുടിക്കുക. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളുണ്ടെങ്കില്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്.
പ്രായമായവര്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും വേണമെന്ന കാര്യം മനസ്സിലാക്കുക. വീട്ടിലേക്ക് സന്ദര്‍ശകരുടെ വരവ് ഒഴിവാക്കുക. പ്രായമായവരുള്ള വീട്ടിലെ ഇതര അംഗങ്ങളും പരമാവധി പുറത്തിറങ്ങാതെ ഇരിക്കുക. പുറത്ത് പോയി വന്നാല്‍ കൈകള്‍ ശരിയാംവിധം ശുചീകരിക്കുക.പ്രായമായവരോട് സംസാരിക്കുമ്പോള്‍ രണ്ട് മീറ്റര്‍ അകലം പാലിക്കുക. മാസ്‌ക് ധരിക്കുക.