കൊവിഡ് കാലത്ത് മഴശക്തമാകുന്നു, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

ശ്രീനു എസ്| Last Updated: തിങ്കള്‍, 3 ഓഗസ്റ്റ് 2020 (09:13 IST)
കോവിഡ് മഹാമാരിക്കാലമായതിനാല്‍ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴക്കാല രോഗങ്ങളില്‍ പ്രധാനമായ വൈറല്‍ പനി-ജലദോഷ രോഗങ്ങള്‍ തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ പലതും കോവിഡ് 19 ലക്ഷണങ്ങള്‍ക്ക് സമാനമാണ്. അതുകൊണ്ട് കൂടുതല്‍ ജാഗ്രത ഈ മഴക്കാലത്ത് പുലര്‍ത്തുകയും മഴക്കാല രോഗങ്ങള്‍ വരാതെ ശ്രദ്ധപുലര്‍ത്തണം.

മാസ്‌കുകളുടെ ഉപയോഗത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണം. നനഞ്ഞ മാസ്‌കുകള്‍ ഒരു കാരണവശാലും ധരിക്കരുത്. ഉണങ്ങിയശേഷം ധരിക്കാമെന്നു പറഞ്ഞു മാസ്‌കുകള്‍ മാറ്റിവക്കുന്നതും നന്നല്ല. പുറത്തു പോകുമ്പോള്‍ കൂടുതല്‍ മാസ്‌കുകള്‍ കയ്യില്‍ കരുതുന്നത് നല്ലതാണ്. ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. നനഞ്ഞ മാസ്‌കുകള്‍ ഒരു സിപ്പ് ലോക്ക് കവറില്‍ സൂക്ഷിച്ചു വക്കുക. തുണി മാസ്‌കുകള്‍ ആണെങ്കില്‍ സോപ്പുപയോഗിച്ചു നന്നായി കഴുകി വെയിലത്തുണക്കി ഇസ്തിരിയിട്ടു ഉപയോഗിക്കണം. ഈ പ്രത്യേക സാഹചര്യത്ത് ഉപയോഗശൂന്യമായ മാസ്‌കുകള്‍ മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി കത്തിച്ചു കളയണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :