കൊവിഡ്: വയനാട്ടില്‍ നിരീക്ഷണത്തിലിരുന്ന 758 പേര്‍ നിരീക്ഷണ കാലവധി പൂര്‍ത്തിയാക്കി

Wayanad, Covid 19, Health, വയനാട്, ആരോഗ്യം, കൊവിഡ് 19, കൊറോണ വൈറസ്
വയനാട്| സുബിന്‍ ജോഷി| Last Modified വെള്ളി, 17 ഏപ്രില്‍ 2020 (21:01 IST)
കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ 758 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 8787 ആയി. കോവിഡ് 19 സ്ഥിരീകരിച്ച ഒരാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 250 ആളുകളുടെ സാമ്പിളുകളില്‍ 229 എണ്ണത്തിന്റെ ഫലം ലഭിച്ചു. പരിശോധനയ്ക്ക് അയച്ച 20 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

അതേസമയം രാജ്യത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളില്‍ വയനാട് ജില്ല ഉള്‍പ്പെട്ടതില്‍ അവ്യക്തത ഉണ്ടെന്ന് ജില്ലാ ഭരണകൂടം പറയുന്നു. ഇതിന്റെ മാനദണ്ഡം എന്താണെന്നും നിലവില്‍ ജില്ലയില്‍ ഒരാള്‍ക്കുമാത്രമാണ് കൊവിഡ് ബാധയുള്ളതെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. രാജ്യത്തെ 170 ഹോട്ട്‌സ്‌പോട്ടുകളില്‍ കേരളത്തില്‍ നിന്ന് 7ജില്ലകളാണുള്ളത്. കാസര്‍കോട്, കണ്ണൂര്‍ എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനം തിട്ട, വയനാട് എന്നീ ജില്ലകളാണ് ഹോട്ട്‌സ്‌പോട്ടില്‍
ഉള്‍പ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :