ചെന്നൈയില്‍ സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു

ചെന്നൈ| സുബിന്‍ ജോഷി| Last Modified തിങ്കള്‍, 15 ജൂണ്‍ 2020 (15:59 IST)
തമിഴ് നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു. ചെന്നൈ ഉള്‍പ്പടെയുള്ള നാല് ജില്ലകളിലാണ് ജൂണ്‍ 19 മുതല്‍ 30 വരെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ ദിനം‌പ്രതി വന്‍ വര്‍ദ്ധനയുണ്ടാകുന്ന സാഹചര്യത്തിലാണ് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ചെന്നൈ, കാഞ്ചീവരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് ജില്ലകളിലാണ് ലോക്‍ഡൌണ്‍. തിങ്കളാഴ്ച മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :