ജോര്‍ജി സാം|
Last Modified ബുധന്‍, 20 മെയ് 2020 (18:04 IST)
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു. രോഗികളുടെ എണ്ണത്തില്‍ മൂന്നിലൊന്നും അമേരിക്കയിലാണ്. 1570940 രോഗബാധിതരാണ് നിലവില്‍ അമേരിക്കയിലുള്ളത്. കൂടാതെ ബ്രിട്ടന്‍, സ്‌പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലും രോഗം അനിയന്ത്രിതമായി പടരുകയാണ്.
3.25218ലധികം പേര്‍ക്ക് രോഗംബാധിച്ച് ജീവന്‍ നഷ്ടമായിട്ടുണ്ട്. 93553 പേര്‍ അമേരിക്കയില്‍ മാത്രം മരിച്ചു. അതേസമയം ഇന്ത്യയിലും കൊവിഡിന് ശമനമില്ല. 24 മണിക്കൂറിനിടെ 5611 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 140 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്. രാജ്യത്തെ ആകെ മരണസംഖ്യ 3303 ആയി ഉയര്‍ന്നു.