മൊഡേണ വാക്‌സിൻ ഇന്ത്യയിലേക്ക്? സിപ്ലക്ക് ഇന്ന് അനുമതി ലഭിച്ചേക്കും

അഭിറാം മനോഹർ| Last Modified ചൊവ്വ, 29 ജൂണ്‍ 2021 (14:30 IST)
രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്ക് മൊഡേണ കോവിഡ് വാക്‌സിന്‍ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി തേടി മരുന്ന് നിർമാണ കമ്പനിയായ സിപ്ല. വാക്‌സിൻ ഇറക്കുമതി ചെയ്‌ത് ഇന്ത്യയിൽ ഉപയോഗിക്കാനുള്ള അനുമതിയാണ് തേടിയത്.

മൊഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതി തിങ്കളാഴ്ചയാണ് കമ്പനി തേടിയതെന്ന് സിപ്ല അധികൃതര്‍ പറയുന്നു. ഇന്ന് ഡിസിജിഐ ഇതിന് അനുമതി നല്‍കിയേക്കുമെന്നാണ് സൂചന. ആഗോള തലത്തിൽ വളരെയേറെ സ്വീകാര്യതയുള്ള വാക്‌സിനാണ് മെഡോണ. 90 ശതമാനത്തോളം രോഗപ്രതിരോധശേഷിയാണ് വാക്‌സിൻ നൽകുന്നതെന്നാണ് റിപ്പോർട്ട്. മെഡോണ വാക്‌സിൻ സ്വീകരിച്ചവരിൽ കാര്യമായ പാർശ്വഫലങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :