ഒമിക്രോണ്‍: ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസ് ഉടന്‍

രേണുക വേണു| Last Modified തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (07:55 IST)

രണ്ടുഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മൂന്നാം ഡോസ് ആയി ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് ആലോചനയില്‍. ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തിലാണ് ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് ഇന്ത്യ ആലോചിക്കുന്നത്. രണ്ടുഡോസ് കോവിഡ് വാക്‌സിനുമെടുത്തവര്‍ക്ക് മൂന്നാമതൊരു ഡോസ് കൂടി കൊടുക്കുന്നത് ശരീരത്തിലെ ആന്റിബോഡികളുടെ എണ്ണം കൂട്ടുമെന്നും ലക്ഷണങ്ങളോടുകൂടിയ ഒമിക്രോണ്‍ ബാധയില്‍നിന്ന് രക്ഷയേകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച്, രോഗപ്രതിരോധവ്യവസ്ഥ ദുര്‍ബലമായവര്‍ക്ക് അധികഡോസ് വാക്‌സിന്‍ നല്‍കുന്നത് നല്ലതാണെന്നും അവര്‍ പറഞ്ഞു. ബൂസ്റ്റര്‍ ഡോസുകൊണ്ട് ഗുണമുണ്ടെന്നതിന് ശാസ്ത്രീയതെളിവുകള്‍ പരിശോധിക്കുകയാണെന്നാണ് ആരോഗ്യമന്ത്രാലയം കഴിഞ്ഞയാഴ്ച ലോക്സഭയില്‍ അറിയിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :