സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 10 ജനുവരി 2022 (08:34 IST)
രാജ്യത്ത് ഇന്നുമുതല്‍ കൊവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്തുതുടങ്ങും. ഒമിക്രോണ്‍ വ്യാപനം മൂലം കൊവിഡ് കേസുകള്‍ രാജ്യത്ത് കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, അറുപത് വയസ് കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഒന്‍പതുമാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 1.80 ലക്ഷം കടന്നിട്ടുണ്ട്.