രേണുക വേണു|
Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (15:33 IST)
കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍-ബിഎ 2 ഗുരുതര രോഗത്തിന് കാരണമായേക്കുമെന്ന് പഠനം. ജാപ്പനീസ് ഗവേഷകരാണ് ഒമിക്രോണ്‍-ബി.എ.2, ഒമിക്രോണ്‍ -ബി.എ.1 നെക്കാള്‍ പ്രശ്‌നമുണ്ടാക്കുമെന്ന് കണ്ടെത്തിയത്. ഗവേഷണ പഠനം ശാസ്ത്രലോകം അവലോകനം ചെയ്തിട്ടില്ലെങ്കിലും പഠനഫലത്തിന്റെ വെളിച്ചത്തിലാണ് തീവ്രത കൂടിയ വകഭേദമാണ് ഇതെന്ന് ഗവേഷകര്‍ സൂചിപ്പിച്ചത്. ബി.എ 2 വൈറസുകള്‍ മൂക്കിലെ കോശങ്ങള്‍ക്കുള്ളില്‍ കടന്ന് ശക്തമായി പെരുകുമെന്ന് ഗവേഷകര്‍ പറയുന്നു. ടോക്യോ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള ജാപ്പനീസ് ഗവേഷണ കേന്ദ്രങ്ങളാണ് പഠനം നടത്തിയത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ ഇവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്. സാധാരണ പി.സി.ആര്‍ ടെസ്റ്റില്‍ ഈ വൈറസ് വകഭേദം ചിലപ്പോള്‍ കണ്ടുപിടിക്കാനാകില്ല.