കൊവിഡിൻ്റെ പുതിയ വകഭേദം യുകെയിൽ വ്യാപിക്കുന്നതായി സ്ഥിരീകരണം

അഭിറാം മനോഹർ| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (16:03 IST)
യുഎസിൽ അതിവേഗം വ്യാപിച്ചികൊണ്ടിരിക്കുന്ന വകഭേദത്തിൻ്റെ ഉപവകഭേദാായ ബിഎ 4.6 യുകെയിലും വ്യാപിക്കുന്നതായി സ്ഥിരീകരിച്ചു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) കണക്കനുസരിച്ച് ഓഗസ്റ്റ് മൂന്നാംവാരത്തിൽ 3.3 ശതമാനവും ബിഎ4.6 ആണെന്ന് കണ്ടെത്തി.

ഒമിക്രോണിൻ്റെ ബിഎ 4 വകഭേദത്തിൻ്റെ പിൻഗാമിയാണ് ബിഎ 4.6. ഇതാദ്യമായി 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്. പിന്നീട് ലോകമെങ്ങും വ്യാപിച്ചു. മറ്റ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ വ്യാപനശേഷിയുണ്ടെങ്കിലും ഇത് ഗുരുതരമായ രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാക്കിയതായി റിപ്പോർട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :