ആന്ധ്രാപ്രദേശില്‍ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി

ശ്രീനു എസ്| Last Modified തിങ്കള്‍, 17 മെയ് 2021 (17:01 IST)
ആന്ധ്രാപ്രദേശില്‍ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 12മണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ലോക്ഡൗണ്‍ ഉള്ളത്. നാളെയായിരുന്നു ലോക്ഡൗണ്‍ അവസാനിക്കാനിരുന്ന ദിവസം. മെയ് അഞ്ചിനായിരുന്നു ആന്ധ്രപ്രദേശില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

അതേസമയം കേരളത്തില്‍ നാലുജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭക്ഷണം, പലചരക്ക് സാധനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ ഉല്‍പന്നങ്ങള്‍, മാംസം, മത്സ്യം, മൃഗങ്ങളുടെ കാലിത്തീറ്റ, കോഴി, കന്നുകാലി തീറ്റ എന്നിവ കൈകാര്യം ചെയ്യുന്ന കടകള്‍ തിങ്കളാഴ്ച മുതല്‍ ഇടവിട്ട ദിവസങ്ങളില്‍ തുറക്കും.
ഹോം ഡെലിവറി ആവശ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ കടകളും ഉച്ചയ്ക്ക് 2:00 ഓടെ അടയ്ക്കും.
പാലും പത്ര വിതരണവും രാവിലെ 8 ന് മുമ്പ് പൂര്‍ത്തിയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :