ശ്രീനു എസ്|
Last Updated:
ശനി, 3 ഒക്‌ടോബര്‍ 2020 (17:23 IST)
വൈറസിനെ ഗൗരവമായി കാണണമെന്നാണ് ഇതിലൂടെ തെളിയുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് കൊവിഡ് ബാധിച്ചതില്‍ പ്രതികരണവുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ പറഞ്ഞു. ഒരു പ്രചരണ പരിപാടിയില്‍ പങ്കെടുക്കവെയാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.
ട്രംപ് പലപ്പോഴും മാസ്‌ക് ഒഴിവാക്കിയാണ് എത്താറുള്ളത്. ഇത് വൈറസിന്റെ തീവ്രതയെ ചെറുതായി കാട്ടാനായിരുന്നു. എന്നാല്‍ വൈറസിനെ ഗൗരമായി കാണണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കൊവിഡിനെ രാഷ്ട്രിയ വിഷയമായി താന്‍ കാണുന്നില്ലെന്നും ബൈഡന്‍ പറഞ്ഞു. തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ മാസ്‌ക് വച്ചുകൊണ്ടുവരുന്ന ബൈഡനെ നേരത്തെ ട്രംപ് പരിഹസിച്ചിരുന്നു.