മസാല കുക്കീസ്

WEBDUNIA|
പലഹാരങ്ങളെല്ലാം ബേക്കറിയില്‍ നിന്നു വാങ്ങുകയാണോ പതിവ്. ഒരല്‍പ്പം ക്ഷമ കാണിച്ചാല്‍ മസാല കുക്കീസ് വീട്ടില്‍ തന്നെയുണ്ടാക്കാം.

ചേര്‍ക്കേണ്ടവ‍:

മൈദ 500 ഗ്രാം
ഉപ്പ് 10 ഗ്രാം
ഐസിംഗ് ഷുഗര്‍ 75 ഗ്രാം
മാര്‍ഗാരിന്‍ 300 ഗ്രാം
പച്ചമുളക് മൂന്ന്
പുതിനയില 75 ഗ്രാം
മല്ലിയില 25 ഗ്രാം

ഉണ്ടാക്കുന്ന വിധം:

മൈക്രോവേവ് അവന്‍ 160 ഡിഗ്രിയില്‍ ചൂടാക്കിയിടുക. ഐസിംഗ് ഷുഗറും മാര്‍ഗാരിനും നന്നായി കുഴച്ച് മയപ്പെടുത്തുക. ഇതില്‍ ഉപ്പും മൈദയും സാവധാനം യോജിപ്പിക്കുക. പച്ചമുളകും മല്ലിയിലയും പുതിനയിലയും പൊടിയായി അരിഞ്ഞ് എണ്ണയില്‍ വഴറ്റിയെടുക്കുക. ഇത് ആറിയ ശേഷം കുക്കീസ് കൂട്ടില്‍ യോജിപ്പിക്കണം. പതിനഞ്ചു മിനിറ്റു തണുപ്പിച്ച ശേഷം പരത്തി ചെറിയ റൌണ്ട് കട്ടര്‍ കൊണ്ട് മുറിക്കുക. ഫോര്‍ക്കുകൊണ്ട് അതിനു മേല്‍ സുഷിരങ്ങളിടുക. ബേക്കിംഗ് ട്രേയില്‍ മയം പുരട്ടി കുക്കീസ് നിരത്തി 160 ഡിഗ്രി സെല്‍‌ഷ്യസില്‍ 15-20 മിനിറ്റ് ബേക്ക് ചെയ്യുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :