അപർണ|
Last Modified തിങ്കള്‍, 23 ഏപ്രില്‍ 2018 (17:09 IST)
“ഈ കറിക്കൊക്കെ ഇനി നിറം വേറെ ചേര്‍ക്കണോ.” തക്കാളിയുടേയും കാരറ്റിന്‍റെയുമൊക്കെ നിറം കറിവച്ചപ്പോള്‍ നഷ്ടപ്പെട്ടതാണ് പ്രശ്നം. പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ത്തു നോക്കൂ. ഇവയുടെ നിറം നഷ്ടപ്പെടില്ല.
അതുപോലെ തന്നെ നിരവധി
അടുക്കള നിറുങ്ങുവിദ്യകൾ എന്തെല്ലാമാണെന്ന് നോക്കാം.
ഗ്രേവിയില്‍ ഉപ്പ് ചേര്‍ക്കുന്നതിനു പകരം സോയാസോസ് ചേര്‍ക്കുക. ഗ്രേവിക്ക് നിറവും ഫ്ലേവറും വേറെ ചേര്‍ക്കേണ്ടി വരില്ല.
കൂണ്‍ വിഭവങ്ങള്‍ അലുമിനിയം പാത്രങ്ങളില്‍ പകം ചെയ്യരുത്. കൂണ്‍ കറുത്ത് പോകും.
പാചകം ചെയ്യുമ്പോള്‍ വെള്ളം തിളക്കുന്നത് വരെ ഉപ്പ് ചേര്‍ക്കരുത്. ഉപ്പ് ചേര്‍ക്കുന്നത് വെള്ളം തിളക്കുന്നത് താമസിപ്പിക്കും.
കായ, കിഴങ്ങ്, ഉപ്പേരികള്‍ മൊരുമൊരെ കിട്ടാന്‍ അവ വറുക്കുമ്പോള്‍ അതിനു മേലെ ഉപ്പ് വെള്ളം തളിക്കുക.
ബദാം പെട്ടെന്ന് തൊലി കളയുന്നതിന് അത് ചെറു ചൂട് വെള്ളത്തില്‍ ഒരു മിനിട്ട് നേരം ഇട്ട് വക്കുക.
കറിയില്‍ ഉപ്പ് കൂടിയാല്‍ കുറച്ച് തേങ്ങ തിരുമ്മിയതും ജീരകപൊടിയും ചേര്‍ത്തിളക്കുക.
മുട്ട പൊരിക്കുമ്പോൾ പാനിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ അൽപ്പം വിനാഗിരി ഒഴിച്ചാൽ മതി.
പാല് ഒറ ഒഴിക്കാൻ തൈരോ മോരോ ഇല്ലെങ്കിൽ നാലഞ്ച് പച്ച മുളക് ഞെട്ട് കളഞ്ഞ് ഇട്ട് വെച്ചാൽ മതി.