രേണുക വേണു|
Last Modified ബുധന്‍, 29 ജനുവരി 2025 (18:48 IST)
Cucumber Onion Tomato Salad
Cucumber Onion Tomato Salad: തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന കിടിലന്‍ ഐറ്റമാണ് കുക്കുമ്പര്‍, സവാള, തക്കാളി സാലഡ്. ചുരുങ്ങിയ സമയം മതി ഇത് തയ്യാറാക്കാന്‍.
കുക്കുമ്പറും സവാളയും തക്കാളിയും നന്നായി കഴുകിയ ശേഷം നുറുക്കുക
ഒരു കുക്കുമ്പറും ഒരു സവാളയും ആണെങ്കില്‍ തക്കാളി അരകഷണം തന്നെ ധാരാളം
കുക്കുമ്പറിന്റെ തൊലി കളയണമെന്നില്ല
നുറുക്കിയെടുത്ത ശേഷം ഇതിലേക്ക് അല്‍പ്പം ഒലീവ് ഓയിലും ആവശ്യത്തിനു ഉപ്പും കുരുമുളക് പൊടിയും ചേര്‍ക്കണം
അല്‍പ്പം വിനാഗിരി കൂടി ചേര്‍ത്ത് ഇളക്കിയാല്‍ രുചി കൂടും
അല്‍പ്പ നേരം ഫ്രിഡ്ജില്‍ വെച്ച ശേഷം കഴിക്കാവുന്നതാണ്
കഴിക്കുന്ന നേരത്ത് അല്‍പ്പം കട്ടി തൈര് കൂടി ചേര്‍ത്താല്‍ കൂടുതല്‍ നല്ലത്
ഒരു ദിവസം മുഴുവന്‍ ഫ്രിഡ്ജില്‍ വെച്ച ശേഷം കഴിച്ചാലും ഒരു പ്രശ്‌നവുമില്ല