കരീബിയൻ ചിക്കൻ ഒന്ന് പരീക്ഷിച്ചാലോ...

തിങ്കള്‍, 23 ഏപ്രില്‍ 2018 (17:29 IST)

Widgets Magazine

കോണ്ടിനന്‍റല്‍ വിഭവങ്ങള്‍ റസ്റ്റോറന്‍റില്‍ നിന്നു മാത്രമേ കഴിക്കാവൂ എന്നൊന്നുമില്ല. സ്വയം ഒരു കൈനോക്കാവുന്നതാണ്. ഇതാ കരീബിയന്‍ ചിക്കന്‍. 
 
ചേര്‍ക്കേണ്ടവ:
 
ചിക്കന്‍ എല്ലുനീക്കിയത് 1 കിലോ
എണ്ണ 1/2 കപ്പ്
പച്ചമുളക് 3-4
മല്ലിയില ആവശ്യത്തിന്
പഴുത്ത തക്കാളി 2
ഉപ്പ് 2 ടേബിള്‍ സ്പൂണ്‍
സോയാ സോസ് 3 ടേബിള്‍ സ്പൂണ്‍
ഗാര്‍ലിക് പൌഡര്‍ 1 ടേബിള്‍ സ്പൂണ്‍ 
മുളകുപൊടി 2 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര്‍ 1/2 കപ്പ്
ചെറിയ ഉള്ളി 1 കപ്പ്
 
ഉണ്ടാക്കേണ്ടവിധം:
 
നന്നായി കഴുകിയ ചിക്കന്‍ നാരങ്ങാനീര്‍ ഒഴിച്ച് ഇളക്കിവയ്ക്കുക. നാരങ്ങാനീര് ചിക്കനില്‍ പിടിച്ചുകഴിഞ്ഞ് ഉപ്പ്, ഗാര്‍ലിക് പൌഡര്‍, സോയാ സോസ്, മുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഉള്ളിയും തക്കാളിയും അരിഞ്ഞുവയ്ക്കുക. ഇവ ചിക്കന്‍ കൂട്ടില്‍ ഇളക്കി ചേര്‍ക്കുക. എണ്ണ തിളപ്പിച്ച് കഷ്ണങ്ങള്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വറുക്കുക. കഷ്ണങ്ങള്‍ തിരിച്ചുമറിച്ചുമിട്ട് വറുത്തെടുക്കുക. ചിക്കന്‍ കൂട്ട് പച്ചമുളക്, മല്ലിയില,എന്നിവ ചേര്‍ത്ത് വഴറ്റുക. വളരെ ചെറിയ തീയില്‍ കൂട്ട് വഴറ്റിയെടുക്കുക. ആവശ്യമെങ്കില്‍ വാങ്ങിയ ശേഷം കെച്ചപ്പ് ചേര്‍ക്കുക.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ചില്ലി ചിക്കൻ ചിക്കൻ ഫ്രൈ ചിക്കൻ അടുക്കള Coockery Cooking കുക്കറി Chicken Curry Chilly Chicken Hot Chicken Fry

Widgets Magazine

പാചകം

news

അഞ്ച് മിനിട്ട് കൊണ്ട് റെഡിയാക്കാം തക്കാളി ചമ്മന്തി

ഇന്നത്തെ ജീവിതം വളരെ തിരക്കേറിയതാണ്. ഭക്ഷണം ഉണ്ടാക്കുന്നതിനു പോലും സമയം കിട്ടാത്ത ...

news

കറികൾക്ക് നിറം വരാൻ ഒരു നുള്ള് പഞ്ചസാര മതി!

“ഈ കറിക്കൊക്കെ ഇനി നിറം വേറെ ചേര്‍ക്കണോ.” തക്കാളിയുടേയും കാരറ്റിന്‍റെയുമൊക്കെ നിറം ...

news

ചില്ലി ചിക്കൻ ഇനി മുതൽ വീട്ടിലും ഉണ്ടാക്കാം

ചില്ലി ചിക്കൻ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. നാവില്‍‌ വെള്ളമൂറും ചില്ലി ചിക്കന്‍‌ ...

news

വായിൽ കപ്പലോടിക്കാൻ ഇലുമ്പിൻ പുളി അച്ചാർ

നമ്മൾ മലയാളികൾക്ക് അച്ചാറിനോടുള്ള താല്പര്യം ഒന്ന് വേറെ തന്നെയാണു. എത്ര കറികൾ ഉണ്ടെങ്കിലും ...

Widgets Magazine