‘സാമ്രാജ്യം’ സ്റ്റൈല്‍ ആക്ഷന്‍ ത്രില്ലറുമായി ദിലീപ്

ദിലീപ്, ജോമോന്‍, ദി ലെജന്‍ഡ്, മമ്മൂട്ടി, ഷാജി കൈലാസ്
Last Modified ബുധന്‍, 29 ജൂലൈ 2015 (21:01 IST)
മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ത്രില്ലറുകളിലൊന്നാണ് സാമ്രാജ്യം. മമ്മൂട്ടി അലക്സാണ്ടര്‍ എന്ന അധോലോകനായകനായി അഭിനയിച്ച ആ മെഗാഹിറ്റ് സിനിമ ജോമോന്‍ ആണ് സംവിധാനം ചെയ്തത്. വലിയ ഇടവേളയ്ക്ക് ശേഷം ജോമോന്‍ തിരിച്ചുവരികയാണ്. ഇത്തവണ ദിലീപിനെ നായകനാക്കിയാണ് ജോമോന്‍റെ സിനിമ.

‘ദി ലെജന്‍‌ഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹോളിവുഡ് സാങ്കേതികമേന്‍‌മയുള്ള ഒരു ആക്ഷന്‍ സിനിമയായിരിക്കും. ദിലീപ് ഗവണ്‍‌മെന്‍റ് പ്ലീഡറായാണ് ഈ ചിത്രത്തില്‍ വേഷമിടുന്നതെന്നാണ് വിവരം. നവാഗതനായ ബൈജുരാജ് തിരക്കഥയെഴുതുന്ന സിനിമയില്‍ സായികുമാര്‍ സുപ്രധാനമായ ഒരു വേഷത്തിലെത്തുന്നു.

റസൂല്‍ പൂക്കുട്ടി ശബ്ദസംവിധാനം നിര്‍വഹിക്കുന്ന ലെജന്‍‌ഡിന്‍റെ സംഗീതം ഗോപീസുന്ദര്‍ ആണ്. മുംബൈ, കോയമ്പത്തൂര്‍, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഡേറ്റ് തീരുമാനമായിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ജോഷിച്ചിത്രമായ ‘അവതാരം’ ആണ് ദിലീപ് ഒടുവില്‍ ചെയ്ത ആക്ഷന്‍ സിനിമ.

2006ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവചരിതം മൂന്നാംഖണ്ഡമാണ് ജോമോന്‍റേതായി ഒടുവില്‍ ലഭിച്ച സിനിമ. അനശ്വരം, ജാക്‍പോട്ട്, യാദവം, കര്‍മ്മ, സിദ്ദാര്‍ത്ഥ, ഉന്നതങ്ങളില്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തതും ജോമോനാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :