ദിലീപിന്‍റെ കനേഡിയന്‍ താറാവിന് മാറ്റം, ഇനി രണ്ടുരാജ്യങ്ങള്‍ !

ദിലീപ്, 2 കണ്‍‌ട്രീസ്, ഷാഫി, മമ്മൂട്ടി, നമിത
Last Modified തിങ്കള്‍, 27 ജൂലൈ 2015 (18:48 IST)
ഷാഫി സംവിധാനം ചെയ്യുന്ന ‘കനേഡിയന്‍ താറാവ്’ എന്ന ചിത്രത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മലയാളം വെബ്‌ദുനിയ മുമ്പ് നല്‍കിയിരുന്നല്ലോ. ചിത്രത്തിന്‍റെ പേരില്‍ ഇപ്പോള്‍ മാറ്റം വന്നിരിക്കുകയാണ്. ‘2 കണ്‍‌ട്രീസ്’ എന്നാണ് ചിത്രത്തിന്‍റെ പുതിയ പേര്.
 
ദിലീപും മം‌മ്തയും ജോഡിയാകുന്ന സിനിമ കാനഡയില്‍ പുരോഗമിക്കുകയാണ്. പൂര്‍ണമായും കോമഡിച്ചിത്രമായ ‘2 കണ്‍‌ട്രീസ്’ രചിച്ചിരിക്കുന്നത് ഷാഫിയുടെ സഹോദരന്‍ കൂടിയായ റാഫിയാണ്. ‘റിംഗ് മാസ്റ്റര്‍’ എന്ന മെഗാഹിറ്റിന് ശേഷം റാഫി തിരക്കഥയെഴുതുന്ന ദിലീപ് ചിത്രമാണിത്. ഈ സിനിമയില്‍ റാഫി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു.
 
നമിതയാണ് ഈ സിനിമയിലെ മറ്റൊരു നായിക. ഒരു ത്രികോണ പ്രണയകഥയാണ് ‘2 കണ്‍‌ട്രീസ്’ പറയുന്നത്. അവസരവാദിയായ കാമുകനെയാണ് ഈ ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്.
 
വെനീസിലെ വ്യാപാരി, 101 വെഡ്ഡിംഗ്സ് എന്നീ വമ്പന്‍ പരാജയങ്ങള്‍ക്ക് ശേഷം സിനിമയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനിന്ന ഷാഫി ഒരു വമ്പന്‍ തിരിച്ചുവരവാണ് 2 കണ്‍‌ട്രീസിലൂടെ ലക്‍ഷ്യമിടുന്നത്. മുകേഷ്, വിനയപ്രസാദ്, സുരാജ് വെഞ്ഞാറമൂട്, അശോകന്‍ തുടങ്ങിയവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രജപുത്ര രഞ്ജിത്താണ് 2 കണ്‍‌ട്രീസ് നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :