സ്വയം‌വരത്തില്‍ പങ്കെടുക്കൂ, രംഭയെ സ്വന്തമാക്കൂ!

രംഭ
WEBDUNIA|
PRO
PRO
തെന്നിന്ത്യന്‍ ഗ്ലാമര്‍ സുന്ദരിയായ രംഭയെ വിവാഹം ചെയ്യണമെന്ന മോഹവുമായി നടക്കുന്ന പ്രായപൂര്‍ത്തിയായ പുരുഷനാണോ നിങ്ങള്‍? എങ്കില്‍ ഒന്നും ആലോചിക്കേണ്ട. ചെന്നൈയിലേക്കുള്ള തീവണ്ടിയോ ഫ്ലൈറ്റോ ബുക്ക് ചെയ്തോളൂ. കാരണം, രാഖി സാവന്ത് തന്റെ വരനെ കണ്ടെത്താന്‍ നടത്തിയ പോലൊരു സ്വയംവരത്തിന് ഒരുങ്ങുകയാണ് രംഭയും! ചെന്നൈയില്‍ നിന്നുള്ള ഒരു പ്രശസ്ത തമിഴ് ചാനലുമായി സഹകരിച്ചാണ് ‘ലൈവായി’ സ്വയം‌വരം നടത്തുക!

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി നല്ലൊരു വരനെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് രംഭയുടെ വീട്ടുകാര്‍. രംഭയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയിലൊരു വരനെ ഇതുവരെ കിട്ടിയില്ലല്ലോ എന്ന് വീട്ടുകാര്‍ ദുഃഖിതരുമാണ്. അപ്പോഴാണ്, പഴയ ‘സ്വയം‌വര സമ്പ്രദായ’ത്തിലൂടെ രാഖി സാവന്ത് തന്റെ ഇണയെ തെരഞ്ഞെടുക്കുന്നത്. സംഗതിയറിഞ്ഞ പാടേ, തനിക്കും ഇതുപോലൊരു ‘സ്വയംവരം’ ആയാലെന്താ എന്ന് രംഭ വീട്ടുകാരോട് ചോദിക്കുകയായിരുന്നു.

രംഭയ്ക്കൊരു ലൈവ് സ്വയംവരം സംഘടിപ്പിക്കാന്‍ വീട്ടുകാര്‍ക്ക് സന്തോഷമേയുള്ളൂ. ജനങ്ങള്‍ക്ക് സൌജന്യമായി സംഗതി കാണിച്ചുകൊടുത്തേക്കാം എന്ന സന്മനസൊന്നുമല്ല കാരണം. സ്വയംവര പരിപാടിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പാതി തരണമെന്നാണ് രംഭയുടെ വീട്ടുകാര്‍ ചാനലുകാരോട് ആവശ്യപ്പെട്ടിരിക്കുന്നതെത്രെ. പാതിയായാലും കിട്ടാന്‍ പോവുന്നത് കോടികളാണ് എന്നറിയാവുന്നതിനാല്‍ ചാനലുകാര്‍ എപ്പഴേ റെഡി!

രംഭയുടെ ‘സ്വയംവര ഐഡിയ’ അറിഞ്ഞ ചില തമിഴ് - തെലുങ്ക് താരങ്ങള്‍ക്കും മനം ഇളകിത്തുടങ്ങിയതായി കേള്‍ക്കുന്നു. ‘ലൈവ് സ്വയംവര’ പരിപാടികള്‍ ചാനലുകളില്‍ സുലഭമാവുന്ന കാര്യം വിദൂരമല്ലെന്ന് ഉറപ്പിക്കാം. കല്യാണം കഴിയാത്ത മലയാളി നടിമാര്‍ ഇതൊക്കെ കേള്‍ക്കുന്നുണ്ടാവുമോ ആവോ? പ്രിയ നടിമാരേ, നിങ്ങള്‍ക്കും ഏതെങ്കിലും ചാനലുമായി സഹകരിച്ച് ഒരു മലയാള സ്വയംവരം നടത്താവുന്നതാണ്? എനി ടേക്കേര്‍സ് ഫോര്‍ ദിസ് ഐഡിയ?!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :