വീരം - അജിത്ത് ആകാന്‍ സല്‍മാന്‍!

Last Updated: വ്യാഴം, 10 ജൂലൈ 2014 (10:54 IST)
സിരുത്തൈ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘വീരം’ ഹിന്ദിയിലേക്ക്. തല അജിത്തിന്‍റെ ഈ തകര്‍പ്പന്‍ ഹിറ്റ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കില്‍ സല്‍മാന്‍ ഖാന്‍ നായകനാകും. തമന്നയ്ക്ക് പകരം ഹിന്ദി ചിത്രത്തില്‍ നായികയായി എത്തുന്നത് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശിവ തന്നെയായിരിക്കും ഈ സിനിമ ഹിന്ദിയില്‍ ഒരുക്കുക എന്നാണ് വിവരം. 2015ല്‍ മാത്രമേ ഈ ചിത്രം സംഭവിക്കുകയുള്ളൂ.

അതേസമയം, ഈ വര്‍ഷം തന്നെ വീണ്ടും അജിത്തുമായി ഒരു സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് ശിവ. ആ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി വരികയാണ്. നവംബറില്‍ അജിത് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.

ഗൌതം മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അജിത് ഈ സിനിമയുടെ ജോലികളിലേക്ക് കടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :