നഖക്ഷതങ്ങള്‍ പുറത്തിറങ്ങിയിട്ട് വര്‍ഷമേറെ കഴിഞ്ഞു. പക്ഷെ, മലയാളിയുടെ മനസ്സില്‍ ഇപ്പോഴും ആ സിനിമയിലെ കൌമാരക്കാരന്റെ ഓര്‍മ്മയാണ് വിനീതിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഓടിയെത്തുക. നഖക്ഷതങ്ങള്‍ക്കു ശേഷം ഒരു പാട് ചിത്രങ്ങളില്‍ നായകനായും, പ്രതിനായകനായും ഈ അനുഗൃഹീത നടന് അഭിനയിച്ചിട്ടുണ്ടെങ്കില്ലും മലയാളിയുടെ മനസ്സില്‍ തങ്ങി നില്ക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഇതു വരെ വിനീതിന് കഴിഞ്ഞിട്ടില്ല.
നായകന്, സഹനായകന്, പ്രതിനായകന് എന്നീ വേഷങ്ങളില്‍ അഭിനയിച്ചുവെങ്കില്ലും നടനെന്ന നിലയിലും നര്‍ത്തകനെന്ന നിലയിലും ഈ നടന്റെ കഴിവുകള്‍ വേണ്ട രീതിയില്‍ ചൂഷണം ചെയ്യുവാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ വിനീതിന് ലഭിച്ചില്ലായെന്ന് ദുരന്തമാണ്.
മലയാള സിനിമയില്‍ വളരെ പ്രതീക്ഷയുണര്‍ത്തിയിരുന്ന ജോഡിയായിരുന്നു. വിനീത്& മോനിഷ. വിനീതിന്റെ ആദ്യ സിനിമയായ നഖക്ഷതങ്ങളില്‍ നായിക മോനിഷയായിരുന്നുവെങ്കില് അവര്‍ അവസാനമായി അഭിനയിച്ച തച്ചിലേടത്തു ചുണ്ടനില്‍ വിനീതിന്റെ അമ്മായിയമ്മയായിരുന്നു മോനിഷ.
മോനിഷയുടെ മരണ ശേഷം വിനീതിന് മികച്ച ഒരു ജോഡിയെ ലഭിച്ചില്ലായെന്നതും അല്ലെങ്കില്‍ മോനിഷയുടെ സ്ഥാനത്ത് മറ്റൊരു നായികയെ വിനീതിന്റെ നായികയായി പരിഗണിക്കാന്‍ പ്രേഷകര്‍ തയ്യാറാകാതിരുന്നതും ഇടക്കാലത്ത് വിനീതിന്റെ മങ്ങലിന് കാരണമായിരിക്കാം.
ഇപ്പോള്‍ വിനീത് നായകനായി ഒരു ചിത്രം പുറത്തിറങ്ങുന്നു&കാല്‍ച്ചിലമ്പ്. വടക്കെ മലബാറിലെ തെയ്യവും അവിടെ നിലനിന്നിരുന്ന ജന്മിത്വവും ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. എം.ടി. അന്നൂറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സംവൃത നായികയാവുന്നു. മൂന്നാമതൊരാളിനു ശേഷം സംവൃത വിനീതിന്റെ നായികയാവുന്നത് രണ്ടാം തവണയാണ്. വിനീത് സംവൃത ജോഡിയെ പ്രേഷകര്‍ അംഗീകരിക്കുമോ?