കാനില്‍ കൊടിയിറങ്ങി

WEBDUNIA|
സിനിമ ഉത്സവങ്ങളുടെ ഉത്സവമായ കാന്‍ മേളക്ക്‌ കൊടിയിറങ്ങി. ലോകത്തിലെ ഏറ്റവും മികച്ച 22 ചിത്രങ്ങള്‍ മാറ്റുരച്ചപ്പോള്‍ മികച്ച സിനിയ്ക്കുള്ള 'പാംദോര്‍' പുരസ്കാരം റൊമാനിയന്‍ സംവിധായകന്‍ ക്രിസ്ത്യന്‍ മുന്‍ഗ്വിയുടെ 'ഫോര്‍ മന്ത്‌സ്‌, ത്രീ വീക്‍സ്‌, ടു ഡേയ്സ്‌' നേടി.

ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിക്കുന്ന രണ്ട്‌ സ്ത്രീകളുടെ ദാരുണ ജീവിതമാണ്‌ കമ്മ്യൂണിസ്റ്റ്‌ റൊമാനിയയുടെ പശ്ചാത്തലത്തില്‍ ചിത്രം അവതരിപ്പിക്കുന്നത്‌.

രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിന്‌ ജപ്പാനില്‍ നിന്നുള്ള 'ദ മൗണ്ടിങ്‌ ഫോറസ്റ്റ്‌' അര്‍ഹമായി. നവോമി കവാസെയാണ്‌ സംവിധായിക.

റഷ്യന്‍ താരമായ കോണ്‍സ്റ്റാന്‍റിന്‍ ലാവ്രനെങ്കൊ മികച്ച നടനും ജിയോന്‍ ദോയ്യോണ്‍ (ദക്ഷിണ കൊറിയ) മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

വിഖ്യാത അമേരിക്കന്‍ നടി ജെയിന്‍ഫോണ്ടക്ക്‌ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :