മമ്മൂട്ടിയുടെ മുന്നില്‍ ചെല്ലുമ്പോള്‍ ഒരു ചക്രവര്‍ത്തിയുടെ മുമ്പില്‍ ചെല്ലുന്നതുപോലെ മുട്ടിടിക്കും - മലയാളത്തിലെ പ്രമുഖ തിരക്കഥാകൃത്ത് പറയുന്നു!

Mammootty, Bipin Chandran, Pavada, Prithviraj, Mohanlal, മമ്മൂട്ടി, ബിപിന്‍ ചന്ദ്രന്‍, പാവാട, പൃഥ്വിരാജ്, മോഹന്‍ലാല്‍
Last Modified വ്യാഴം, 14 ജനുവരി 2016 (18:14 IST)
മലയാളത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് തിരക്കഥാകൃത്തെന്ന നിലയില്‍ പേര് സമ്മാനിച്ച എഴുത്തുകാരനാണ് ബിപിന്‍ ചന്ദ്രന്‍. മമ്മൂട്ടിയുടെ ഡാഡികൂള്‍, ബെസ്റ്റ് ആക്ടര്‍ എന്നീ സിനിമകള്‍. നിവിന്‍ പോളിയുടെ 1983. ഇപ്പോഴിതാ പൃഥ്വിരാജിന്‍റെ പാവാട. ബിപിന്‍ ചന്ദ്രന്‍ ഒന്നാം നിര എഴുത്തുകാരുടെ ശ്രേണിയിലേക്ക് എത്തുകയാണ്. പക്ഷേ തനിക്ക് ഇപ്പോഴും മമ്മൂട്ടിയുടെ മുമ്പിലെത്തിയാല്‍ മുട്ടിടിക്കുമെന്നാണ് ബിപിന്‍ ചന്ദ്രന്‍ പറയുന്നത്.

ഡാഡി കൂള്‍, ബെസ്റ്റ് ആക്ടര്‍ എന്നീ സിനിമകള്‍ ചെയ്തെങ്കിലും മമ്മൂട്ടിക്ക് പറ്റിയ കഥകള്‍ ലഭിച്ചെങ്കില്‍ മാത്രമേ അദ്ദേഹത്തെ സമീപിക്കാന്‍ ധൈര്യമുള്ളൂ എന്ന് ബിപിന്‍ പറയുന്നു.

“മമ്മൂക്കയുടെ സിനിമയുടെ ഭാഗമാവുക എന്നത് വലിയ അഭിമാനാര്‍ഹമായ കാര്യമാണ്. പെട്ടെന്ന് ഒരു ദിവസം ഓടിച്ചെന്ന് ദേ ഒരു കഥ കിടക്കുന്നു എന്ന് പറഞ്ഞ് വര്‍ക്ക് ചെയ്യാവുന്ന നടനല്ലല്ലോ മമ്മൂക്ക. മമ്മൂക്ക എന്ന നടന്റെ സാധ്യതകളെ ഉപയോഗിക്കാവുന്ന കഥ ലഭിച്ചാല്‍ അദ്ദേഹത്തെ സമീപിക്കും. ഒരു ചക്രവര്‍ത്തിയുടെ മുന്നില്‍ ചെല്ലുന്ന മുട്ടിടിപ്പ് ഇപ്പോഴും മമ്മുക്കയുടെ മുന്നിലെത്തുമ്പോള്‍ എനിക്കുണ്ട്” - സൌത്ത് ലൈവിന് അനുവദിച്ച അഭിമുഖത്തില്‍ ബിപിന്‍ ചന്ദ്രന്‍ പറയുന്നു.

“മമ്മൂട്ടി കാഴ്ചയും വായനയും എന്ന പഠനത്തിന് വേണ്ടിയാണ് മമ്മൂക്കയെ പരിചയപ്പെടുന്നത്. ഡാഡികൂളിന്റെ സമയത്താണ് ഞാനാണ് ആ സിനിമയുടെ സംഭാഷണമെഴുതിയത് എന്ന് മമ്മൂട്ടി അറിയുന്നത്. നീ സിനിമയും എഴുതുമോ എന്ന് അന്ന് ചോദിച്ചു. അന്ന് മുതല്‍ നേരിട്ടും അല്ലാതെയും മമ്മൂക്കയുടെ സപ്പോര്‍ട്ട് എനിക്കുണ്ടായിട്ടുണ്ട്. മമ്മൂക്ക പലയിടത്തും എന്നെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചതായി അറിഞ്ഞിട്ടുണ്ട്. മമ്മൂക്കയുടെ പ്രചോദനവും പിന്തുണയും തന്നെയാണ് എഴുത്തുകാരന്‍ എന്ന നിലയിലും തുടക്കക്കാരന്‍ എന്ന നിലയിലും ഇപ്പോഴും ബലമേകുന്നത്” - മനീഷ് നാരായണന് നല്‍കിയ അഭിമുഖത്തില്‍ ബിപിന്‍ ചന്ദ്രന്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :