മിത്രാ കുര്യന്‍ ഇനി വിക്രമിന്റെ നായിക

WEBDUNIA|
PRO
PRO
മലയാളിതാരം മിത്രാ കുര്യന്‍ തമിഴകത്ത് സജീവമാകുന്നു. സൂപ്പര്‍ താരം വിക്രമിന്റെ നായികയാകാനാണ് മിത്രയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. വെണ്ണില കബഡിക്കൂട്ടം, നാന്‍ മഹാന്‍ അല്ല എന്നീ ഹിറ്റുചിത്രങ്ങളൊരുക്കിയ സുശീന്ദ്രന്റെ പുതിയ ചിത്രത്തിലാണ്‌ മിത്ര വിക്രമിന്റെ നായികയായി അഭിനയിക്കുക.

ഫാസിലിന്റെ വിസ്‌മയത്തുമ്പത്ത്‌ എന്ന ചിത്രത്തിലൂടെയാണ് പെരുമ്പാവൂര്‍ സ്വദേശിനിയായ മിത്രാ കുര്യന്‍ വെള്ളിത്തിരയിലെത്തുന്നത്. സിദ്ദിഖ്‌ സംവിധാനം ചെയ്‌ത ബോഡിഗാര്‍ഡിലൂടെയാണ് മിത്രാകുര്യന്‍ ശ്രദ്ധേയയാകുന്നത്. ഈ ചിത്രത്തിന്റെ തമിഴ് പതിപ്പായ കാവലനിലും മിത്രയുടെ അഭിനയം പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിരുന്നു. കാവലനിലെ അഭിനയം കണ്ടാണ് മിത്രയെ സുശീന്ദ്രന്‍ തന്റെ പുതിയ ചിത്രത്തിലെ നായികയായി തെരഞ്ഞെടുത്തത്. ഇപ്പോള്‍ ലണ്ടന്‍ ഡ്രീംസ്‌ എന്ന മലയാള ചിത്രത്തില്‍ അഭിനിയച്ചുകൊണ്ടിരിക്കുകയാണ്‌ മിത്ര കുര്യന്‍.

പൂര്‍ണമായും നായക പ്രാധാന്യമുള്ള ഈ ചിത്രം വിക്രമിന്റെ ആരാധകരെ തൃപ്‌തിപ്പെടുത്തുന്ന രീതിയിലായിരിക്കും ഒരുക്കുകയെന്ന്‌ സുശീന്ദ്രന്‍ പറഞ്ഞു. ചിത്രീകരണം ഉടന്‍ ആരംഭിക്കും. ദീപാവലിയ്‌ക്ക്‌ ചിത്രം പ്രദര്‍ശനത്തിനെത്തുന്ന വിധത്തില്‍ ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കുമെന്നും സുശീന്ദ്രന്‍ പറഞ്ഞു. ദൈവതിരുമകന്‍ എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സുശീന്ദ്രന്റെ പ്രോജക്‌ടില്‍ വിക്രം ജോയിന്‍ ചെയ്യുക. തെലുങ്ക്‌ താരം ദീക്ഷ സേത്തും ചിത്രത്തിലെ നായികയായി അഭിനയിക്കുന്നുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :