മറ്റൊരു ജൂലൈ 4 - ദിലീപിന്‍റെ അവതാരം!

Last Updated: തിങ്കള്‍, 2 ജൂണ്‍ 2014 (21:19 IST)
ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അവതാരം’ദിലീപിന്‍റെ ഭാഗ്യദിനമായ ജൂലൈ നാലിന് പ്രദര്‍ശനത്തിനെത്തും. സിനിമയുടെ രചന വ്യാസന്‍ എടവനക്കാട്. തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്നാണ് അവതാരം നിര്‍മ്മിക്കുന്നത്. മലയാളിയായ തമിഴ് ഹീറോയിന്‍ ലക്ഷ്മി മേനോനാണ് ഈ സിനിമയിലെ നായിക.

റണ്‍ ബേബി റണ്‍നിന് ക്യാമറ ചലിപ്പിച്ച ആര്‍ ഡി രാജശേഖറാണ് അവതാരത്തിന്‍റെയും ഛായാഗ്രാഹകന്‍. കൊച്ചിയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

അവതാരം ജോഷിയുടെ സംവിധാനത്തില്‍ ദിലീപ് അഭിനയിക്കുന്ന ഏഴാമത്തെ സിനിമയാണ്. മുമ്പ് അഭിനയിച്ച ആറ്‌ ചിത്രങ്ങളില്‍ ഒന്നൊഴികെ മറ്റെല്ലാം സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു.

സൈന്യം, റണ്‍‌വേ, ലയണ്‍, ജൂലൈ 4, ട്വന്‍റി20, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നിവയാണ് ജോഷിയുടെ സംവിധാനത്തില്‍ ദിലീപ് അഭിനയിച്ച സിനിമകള്‍. ഇതില്‍ ജൂലൈ 4 മാത്രമാണ് പരാജയമായത്. സൈന്യത്തില്‍ ദിലീപിന്‍റേത് ചെറിയ വേഷമായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :