മമ്മൂട്ടിയും സുരേഷ്ഗോപിയും കസറി, ഇനി മഞ്ജു വാര്യര്‍ !

Mammootty, Sureshgopi, Manju Warrier, Vettah, Rajesh Pillai, മമ്മൂട്ടി, സുരേഷ്ഗോപി, മഞ്ജു വാര്യര്‍, വേട്ട, രാജേഷ് പിള്ള
Last Updated: ശനി, 9 ജനുവരി 2016 (13:56 IST)
മലയാളത്തില്‍ പൊലീസ് വേഷത്തില്‍ മിന്നിത്തിളങ്ങുന്ന താരങ്ങള്‍ ആരൊക്കെ? അത് മമ്മൂട്ടിയെന്നും സുരേഷ്ഗോപിയെന്നുമുള്ള രണ്ടുപേരില്‍ ഒതുങ്ങിയിരുന്നു കുറച്ചുകാലം മുമ്പുവരെ. ഇപ്പോള്‍ പൃഥ്വിരാജും ആ അംഗീകാരം നേടിയ നടനാണ്.

മമ്മൂട്ടിയും സുരേഷ്ഗോപിയുമൊക്കെ പൊലീസ് വേഷത്തിലെത്തുമ്പോള്‍ പ്രേക്ഷകര്‍ ത്രില്ലടിച്ചിരുന്നാണ് അവരുടെ പ്രകടനം വീക്ഷിക്കാറുള്ളത്. അവര്‍ യഥാര്‍ത്ഥ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന തോന്നല്‍ അപ്പോള്‍ പ്രേക്ഷകരില്‍ ഉണരുന്നു.

മമ്മൂട്ടിക്കും മോഹന്‍ലാലിനൊമൊപ്പം അഭിനയത്തില്‍ മത്സരിക്കാന്‍ പോന്ന വൈഭവമുള്ള നടിയാണ് മഞ്ജു വാര്യര്‍. ഇനി പൊലീസ് വേഷത്തില്‍ ഒരുകൈ നോക്കാനാണ് മഞ്ജു ഒരുങ്ങുന്നത്. സംവിധാനം ചെയ്യുന്ന ‘വേട്ട’യില്‍ കമ്മീഷണര്‍ ശ്രീബാല ഐ പി എസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. മഞ്ജുവിന്‍റെ ആദ്യ പൊലീസ് വേഷം.

“സിനിമയില്‍ തൊണ്ണൂറു ശതമാനം വരുന്ന പൊലീസ് വേഷങ്ങളും പുരുഷന്‍‌മാര്‍ അവതരിപ്പിച്ച് കൈയടി നേടിയതാണ്. മലയാ‍ളത്തില്‍ മമ്മുക്കയും സുരേഷേട്ടനും ഈ വേഷം തങ്ങളുടേതുതന്നെയെന്ന വിധത്തിലാണ് പെര്‍ഫോം ചെയ്യുന്നത്. ആ സാഹചര്യത്തില്‍ ഒരു സ്ത്രീ കഥാപാത്രത്തിന് ഷൈന്‍ ചെയ്യാനാകുമോ എന്ന ചിന്തയുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ കഥാപാത്രത്തേക്കുറിച്ച് വിശദമായി പറഞ്ഞതോടെ നല്ല ധൈര്യമായി” - ഒരു സിനിമാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറയുന്നു.

ഒരു സെലിബ്രിറ്റിയുടെ മരണവും അതിന്‍റെ അന്വേഷണവുമാണ് വേട്ടയുടെ പ്രമേയം. കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ നായകന്‍‌മാര്‍. അരുണ്‍‌ലാല്‍ രാമചന്ദ്രന്‍റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്
ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ...

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ കടന്നാക്രമിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു ഇന്നലെയാണ് മധുരയില്‍ തുടക്കം കുറിച്ചത്

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ ...

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പുതുക്കിയ മഴമുന്നറിയിപ്പ് പ്രസിദ്ധീകരിച്ച് കാലാവസ്ഥാ കേന്ദ്രം. ഇന്ന് ...