മമ്മൂട്ടിയല്ല, ദുല്‍ക്കറാണ് നായകന്‍ !

Last Modified ശനി, 9 ജനുവരി 2016 (18:34 IST)
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു എന്ന് കുറച്ചുനാള്‍ മുമ്പ് വാര്‍ത്ത പ്രചരിച്ചിരുന്നു. ആ ചിത്രം എഴുതുന്നത് ശ്രീനിവാസനാണെന്നും ‘ഗോളാന്തരവാര്‍ത്ത’ പോലെ ഒരു ആക്ഷേപഹാസ്യ സിനിമയ്ക്കായാണ് ഈ കൂട്ടുകെട്ട് വീണ്ടും വരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു.

എന്നാല്‍ പുതിയ വിവരം, സത്യന്‍ അന്തിക്കാടിന്‍റെ അടുത്ത ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്നു. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. പൂര്‍ണമായും സത്യന്‍ അന്തിക്കാട് ശൈലിയിലുള്ള ഒരു ഫാമിലി എന്‍റര്‍ടെയ്നറായിരിക്കും ചിത്രം.

‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ഇക്ബാല്‍ കുറ്റിപ്പുറവും ഒന്നിക്കുന്ന പ്രൊജക്ടാണിത്. നര്‍മ്മത്തിലൂടെ കഥ പറയുന്ന സിനിമകള്‍ ദുല്‍ക്കറിന് കുറവാണെന്നിരിക്കെ ആ കുറവ് പരിഹരിക്കുന്നതായിരിക്കും ഈ സത്യന്‍ സിനിമ.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് സിനിമ ‘എന്നും എപ്പോഴും’ മോഹന്‍ലാലും മഞ്ജു വാര്യരും ജോഡിയായിട്ടും ശരാശരി വിജയം മാത്രമാണ് നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :