മഞ്ജുവിനോട് കനിഹ ചെയ്തത് ജ്യോതികയോട് അഭിരാമി ചെയ്യും!

മഞ്ജു വാര്യര്‍, അഭിരാമി, കനിഹ, ജ്യോതിക, റഹ്‌മാന്‍, സൂര്യ
Last Updated: വ്യാഴം, 27 നവം‌ബര്‍ 2014 (15:26 IST)
'അപ്പോത്തിക്കിരി' എന്ന സിനിമയിലൂടെ അഭിരാമി മലയാളത്തില്‍ മടങ്ങിയെത്തിയിരിക്കുകയാണല്ലോ. ഇനി തമിഴിലും ഒരു കൈ നോക്കാനാണ് അഭിരാമിയുടെ തീരുമാനം.

ജ്യോതികയെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'ഹൌ ഓള്‍ഡ് ആര്‍ യു' തമിഴ് റീമേക്കിലൂടെയാണ് അഭിരാമി തമിഴ് സിനിമയിലും രണ്ടാമങ്കം കുറിക്കാനെത്തുന്നത്. ഹൌ ഓള്‍ഡ് ആര്‍ യുവില്‍ മഞ്ജു വാര്യരുടെ നിരുപമ രാജീവ് എന്ന കഥാപാത്രത്തിന്
മാനസിക ഉണര്‍വ്വുണ്ടാക്കുന്ന കൂട്ടുകാരിയായി ഗംഭീര പ്രകടനമാണ് നടത്തിയിരുന്നത്. കനിഹ അനശ്വരമാക്കിയ കഥാപാത്രമായി തമിഴില്‍ അഭിരാമി എത്തും എന്നാണ് വാര്‍ത്ത.

കമലഹാസന്‍ നായകനായ വിരുമാണ്ടി എന്ന ചിത്രത്തിലൂടെ തമിഴകത്ത് ശക്തമായ സാന്നിധ്യമായിരുന്നു ഒരുസമയത്ത് അഭിരാമി. ശരത്കുമാറിനൊപ്പം സമുത്തിരം, അര്‍ജ്ജുനൊപ്പം വാനവില്‍ തുടങ്ങിയ സിനിമകളില്‍ അഭിരാമി നായികയായിരുന്നു. അടുത്തിടെ വിശ്വരൂപം എന്ന ചിത്രത്തില്‍ പൂജാ കുമാറിന് തമിഴില്‍ ഡബ്ബ് ചെയ്തതും അഭിരാമി ആയിരുന്നു.

ഹൌ ഓള്‍ഡ് ആര്‍ യു തമിഴില്‍ ജ്യോതികയുടെ നായകനായി എത്തുന്നത് റഹ്‌മാനാണ്. ഡല്‍ഹിയില്‍ ഈ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിച്ചുകൊണ്ടാണ് ഷൂട്ടിംഗിന് തുടക്കം കുറിച്ചത്. അതേസമയം, ഹൌ ഓള്‍ഡ് ആര്‍ യു ഹിന്ദിയിലും റീമേക്ക് ചെയ്യുകയാണ്. കജോള്‍ ആണ് നായിക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :