മഞ്ജു വാര്യര്‍ എന്ന വീട്ടമ്മ ഒരിടത്ത് ഒറ്റപ്പെട്ടാല്‍... !

Last Modified വെള്ളി, 27 ജൂണ്‍ 2014 (16:34 IST)
മഞ്ജു വാര്യര്‍ ഒരു വീട്ടമ്മയായി അഭിനയിക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ അവര്‍ ഒരിടത്ത് ഒറ്റപ്പെട്ടുപോകുന്നു. സ്ഥിരമായി സസ്പെന്‍ഷന്‍ വാങ്ങുന്ന ഒരു പൊലീസുകാരന്‍ ആ സാഹചര്യത്തില്‍ വന്നുപെടുന്നു. അതേ, ഒരു ത്രില്ലര്‍ രൂപം കൊള്ളുകയാണ്. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ ജോയ് മാത്യു പൊലീസുകാരനായി അഭിനയിക്കുന്നു.

ജോയ് മാത്യു തന്നെ തിരക്കഥയെഴുതുന്ന ഈ സിനിമ അനീഷ് അന്‍‌വര്‍ സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനീഷ് അന്‍‌വറിന്‍റെ കഴിഞ്ഞ ചിത്രം സക്കറിയയുടെ ഗര്‍ഭിണികള്‍ മികച്ച അഭിപ്രായം നേടിയിരുന്നു.

എന്തായാലും മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന ക്രൈം ത്രില്ലറിനെപ്പറ്റിയുള്ള വാര്‍ത്ത ആരാധകരെ ആവേശം കൊള്ളിക്കുമെന്നുറപ്പ്.

ഒരു ക്രൈം ത്രില്ലറായതിനാല്‍ കഥയുടെ വിശദാംശങ്ങള്‍ പറയാനാകില്ലെന്ന് ജോയ് മാത്യു അറിയിച്ചതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :