കൊച്ചി|
Last Modified ചൊവ്വ, 5 ജനുവരി 2016 (19:41 IST)
നടി മഞ്ജു വാര്യരെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച പൊലീസുകാരന് സസ്പെന്ഷന്. മഞ്ജുവിനെ ഫേസ്ബുക്കില്‍ അപമാനിച്ച കൊച്ചി സിറ്റി എ ആര് ക്യാംപിലെ സിപിഒ കെ എം രഞ്ജുമോനാണ് നടപടി നേരിടേണ്ടി വന്നത്.
മഞ്ജു വാര്യര്‍ക്കൊപ്പം നില്ക്കുന്ന ഫോട്ടോ ഒരു നടന് പോസ്റ്റ് ചെയ്തതിന് താഴെ രഞ്ജുമോന്‍ അപമാനകരമായ കമന്റിട്ടു എന്ന പരാതിയെ തുടര്‍ന്നാണ് സസ്പെന്ഷന്.
പൊലീസുകാരന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് മഞ്ജു വാര്യര്‍ തന്നെ ഡി ജി പിക്ക് കൈമാറുകയായിരുന്നു. കൊച്ചി സിറ്റി കമ്മീഷണര്‍ അന്വേഷണം നടത്തി നടപടി സ്വീകരിച്ചു.
മഞ്ജു വാര്യര്‍ ഇപ്പോള്‍ ‘വേട്ട’ എന്ന ചിത്രത്തിലാണ് അഭിനയിച്ചുവരുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥയായാണ് മഞ്ജു ആ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നതാണ് കൌതുകകരമായ വസ്തുത.