മഞ്ജു വാര്യരുടെ പ്രൊജക്ടുകള്‍ മാറുന്നു!

WEBDUNIA|
PRO
മഞ്ജു വാര്യര്‍ എന്ന് സിനിമയിലേക്ക് തിരിച്ചുവരും? ഈ ചോദ്യം സിനിമാപ്രേമികള്‍ ദിനം‌പ്രതി ചോദിച്ചുകൊണ്ടിരിക്കുന്നതാണ്. രഞ്ജിത് ചിത്രത്തിലൂടെയാകും മടങ്ങിവരവെന്ന് മഞ്ജു തന്നെ സ്ഥിരീകരിച്ചതാണ്. എന്നാല്‍ ഇടയ്ക്ക് കേട്ടു ആ പ്രൊജക്ട് ഉടനെയുണ്ടാകില്ല എന്ന്. മഞ്ജു വാര്യരുടെ മടങ്ങിവരവ് ആഘോഷമാക്കുന്ന സിനിമ ഏതായിരിക്കുമെന്ന സസ്പെന്‍സ് സസ്പെന്‍സായി തന്നെ നില്‍ക്കുകയാണ്.

മഞ്ജു വാര്യര്‍ മടങ്ങിവരുന്നു എന്നറിയിച്ചയുടന്‍ പത്തോളം പ്രൊജക്ടുകളാണ് അവരെ കേന്ദ്രമാക്കി പല സംവിധായകര്‍ പ്ലാന്‍ ചെയ്തത്. അതേപ്പറ്റിയുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അവയില്‍ പല പ്രൊജക്ടുകളും നടക്കാനുള്ള സാധ്യത കുറവാണ്.

മഞ്ജു വാര്യര്‍ അഭിനയിക്കുമെന്ന് ഉറപ്പിച്ചിരുന്ന ചില പ്രൊജക്ടുകള്‍ മാറിയതായാണ് വിവരം. ചില പ്രൊജക്ടുകള്‍ ഉപേക്ഷിക്കുകയും ചെയ്തതായി അറിയുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘ഹൌ ഓള്‍ഡ് ആര്‍ യു’ മാത്രമാണ് ഷൂട്ടിംഗ് നടക്കുമെന്ന് ഉറപ്പായിട്ടുള്ള ഏക സിനിമ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :