ഫഹദ് ഫാസില്‍ മണിരത്നത്തിനൊപ്പം; ഐശ്വര്യയ്ക്ക് പകരക്കാരിയായി അസിനും!

WEBDUNIA|
PRO
PRO
നടന്‍ ഫഹദ്‌ഫാസില്‍ മണിരത്നം ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ നായികാവേണ്ടിയിരുന്ന ബോളിവുഡ്‌ സുന്ദരി ഐശ്വര്യാ റായിക്ക് പകരം അസിനാണ് നറുക്ക് വീണത്. ചിത്രത്തിലേക്ക്‌ ആഷിനെ വിളിച്ചെങ്കിലും സമയമില്ല എന്ന കാരണത്താല്‍ ആഷ്‌ വിഖ്യാത സംവിധായകന്റെ ക്ഷണം നിരസിക്കുകയായിരുന്നു.

കടലിന്‌ ശേഷം മണിരത്നം ഒരുക്കുന്ന മള്‍ട്ടി സ്‌റ്റാര്‍ ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത്. ചിത്രത്തില്‍ തെലുങ്ക്‌ സൂപ്പര്‍താരം നാഗാര്‍ജുനയും മറ്റൊരു നായികയായി ശ്രുതി ഹാസനും ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

തമിഴ്‌-തെലുങ്ക്‌ ഭാഷകളിലായിട്ടാണ്‌ ചിത്രം ഒരുങ്ങുന്നത്‌. ഫഹദും അസിനും മണിരത്നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്‌ ഇതാദ്യമാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :