പൃഥ്വിയുടെ ‘മെമ്മറീസ്’ തമിഴിലെടുക്കാന്‍ വെറും 39 ദിവസം!

പൃഥ്വിരാജ്, മെമ്മറീസ്, ആറാത് സിനം, മമ്മൂട്ടി, ജീത്തു ജോസഫ്
Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (20:38 IST)
‘മെമ്മറീസ്’ മലയാളത്തിലെ വലിയ ഹിറ്റുകളില്‍ ഒന്നാണ്. വളരെ ഗ്രിപ്പിംഗായ, സ്റ്റൈലിഷ് ത്രില്ലറായിരുന്നു അത്. ഒരു സീരിയല്‍ കില്ലറും അയാളെ അന്വേഷിച്ച് മദ്യത്തിനടിമയായ ഒരു പൊലീസ് ഉദ്യോഗസ്ഥനും. സാം അലക്സ് എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയത് പൃഥ്വിരാജ്. ജീത്തു ജോസഫ് എന്ന സംവിധായകന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് മെമ്മറീസ്.

ആ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ അരുള്‍ നിധിയാണ് ചിത്രത്തിലെ നായകന്‍. ‘ഈറം’ എന്ന മെഗാഹിറ്റ് ചിത്രത്തിന്‍റെ സംവിധായകനായ അറിവഴകനാണ് മെമ്മറീസിന്‍റെ റീമേക്കായ ‘ആറാത് സിനം’ ഒരുക്കുന്നത്.

വെറും 39 ദിവസങ്ങള്‍ കൊണ്ട് ഈ സിനിമയുടെ ഷൂട്ടിംഗ് തീര്‍ക്കാനാണ് സംവിധായകന്‍ തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ 15 ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഐശ്വര്യ ദത്ത നായികയാകുന്ന സിനിമ നിര്‍മ്മിക്കുന്നത് ശ്രീ തെനന്‍ഡല്‍ ഫിലിംസാണ്.

വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നത് തമിഴ് സിനിമയില്‍ ഇപ്പോള്‍ പതിവായിരിക്കുകയാണ്. കമല്‍ഹാസന്‍ ചിത്രങ്ങളാണ് റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നതില്‍ മുമ്പില്‍. ‘പാപനാശം’ പൂര്‍ത്തിയാക്കിയത് 39 ദിവസം കൊണ്ടായിരുന്നു. കമലിന്‍റെ പുതിയ സിനിമയായ തൂങ്കാവനം 35 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :