നുണയന്മാരുടെ രാജാവായി ദിലീപ് കൂടെ മഡോണയും; കിംഗ് ലയറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിംഗ് ലയറിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ പേരുപോലെതന്നെ നുണ മാത്രം പറയുന്ന സത്യനാരായണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. പ്രേമത്തിലൂട

ദിലീപ്, കിങ്ങ് ലയര്‍, സിദ്ദിഖ്–ലാൽ Dileep, King Layer, Didik-Lal
rahul balan| Last Updated: ബുധന്‍, 23 മാര്‍ച്ച് 2016 (21:25 IST)
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിംഗ് ലയറിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ പേരുപോലെതന്നെ നുണ മാത്രം പറയുന്ന സത്യനാരായണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. പ്രേമത്തിലൂടെ പ്രശസ്തയായ മഡോണ സെബാസ്റ്റിയന്‍ നായികയാകുന്ന ചിത്രത്തില്‍ ആശാ ശരത്ത്, വിജയ രാഘവന്‍, സൗബിന്‍ സാഹിര്‍, ജോയ് മാത്യു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

22 വർഷങ്ങൾക്ക് ശേഷം സിദ്ദിഖ്–ലാൽ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലാല്‍ സംവിധായകനാവുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ദിഖാണ്. ചിത്രത്തില്‍ ലാല്‍ ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.


റാംജിറാവ് സ്പീക്കിങ്ങിന്റെ നിർമാതാക്കളിലൊരാളായ ഔസേപ്പച്ചനാണു ചിത്രം നിർമിക്കുന്നത്. ഔസേപ്പച്ചൻ മൂവീസ് ഹൗസിന്റെ ബാനറിലാണ് നിർമാണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :