ദൃശ്യം തമിഴ് - 'പാപനാശം' പേര് മാറിയേക്കും, നായിക ഗൌതമി തന്നെ!

ദൃശ്യം, പാപനാശം, ഗൌതമി, കമല്‍ഹാസന്‍, ജീത്തു ജോസഫ്
Last Updated: ബുധന്‍, 13 ഓഗസ്റ്റ് 2014 (21:10 IST)
ദൃശ്യം തമിഴ് റീമേക്കിന് 'പാപനാശം' എന്ന് പേരിട്ടതായി മലയാളം വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ആ പേര് മാറാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കൂടുതല്‍ നല്ല പേര് ലഭിക്കുകയാണെങ്കില്‍ പാപനാശം എന്ന പേരുമാറ്റാന്‍ തന്നെയാണ് സംവിധായകന്‍ ജീത്തു ജോസഫും നായകന്‍ കമല്‍ഹാസനും എടുത്തിരിക്കുന്ന തീരുമാനം.

ചിത്രത്തിലെ നായിക ഗൌതമി തന്നെയായിരിക്കുമെന്ന് മനോരമ ഓണ്‍‌ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ജീത്തു ജോസഫ് വ്യക്തമാക്കി. ഗൌതമി ഈ സിനിമയില്‍ നായികയാകണമെന്നുള്ളത് തന്‍റെ ആഗ്രഹമായിരുന്നു എന്നും ആ കഥാപാത്രത്തെ അവര്‍ക്കും ഇഷ്ടമായിരുന്നു എന്നും ജീത്തു പറയുന്നു.

മലയാളത്തില്‍ കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച സഹദേവന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുക കലാഭവന്‍ മണിയാണ്. ഐ ജി ഗീത എന്ന കഥാപാത്രമായി ആശാ ശരത് തന്നെ അഭിനയിക്കും. നിവേദ തോമസും എസ്തറും കമല്‍ - ഗൌതമി ജോഡിയുടെ മക്കളായി എത്തും.

മലയാളത്തിലെ ഐതിഹാസിക വിജയത്തെ തുടര്‍ന്ന് കന്നഡയിലും തെലുങ്കിലും ചിത്രം റീമേക്ക് ചെയ്തിരുന്നു. ആ ഭാഷകളിലും ഗംഭീരവിജയമായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ തമിഴിലേക്ക് ദൃശ്യം എത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :