Last Modified ബുധന്‍, 10 ഫെബ്രുവരി 2016 (16:14 IST)
എന്ന് നിന്‍റെ മൊയ്തീന്‍ ഇന്നൊരു ചരിത്രമാണ്. മലയാള സിനിമയില്‍ ഏറ്റവും വലിയ വിജയം നേടിയ സിനിമകളിലൊന്ന്. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്. എന്നാല്‍, വലിയ പ്രതിസന്ധികളെ മറികടന്നാണ് ഈ സിനിമ യാഥാര്‍ത്ഥ്യമാക്കിയത്. ആര്‍ എസ് വിമല്‍ എന്ന സംവിധായകന്‍ താണ്ടിയ കഠിനമായ കടമ്പകള്‍ ഏറെയായിരുന്നു.
ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ചടങ്ങില്‍ താന്‍ അനുഭവിച്ച ആ കഷ്ടപ്പാടുകളെക്കുറിച്ച് ആര്‍ എസ് വിമല്‍ വാചാലനായി. വളരെ വികാരാധീനനായാണ് വിമല്‍ സംസാരിച്ചത്.
“സിനിമയുടെ പ്രവര്‍ത്തകങ്ങള്‍ നടന്നുകൊണ്ടിരിക്കെ
കാഞ്ചനമാല ആളുകളെ ഇളക്കിവിട്ടു. പ്രശ്നങ്ങള്‍ ഉണ്ടാക്കി. വളരെ ഭീകരമായ വേദനകള്‍ അനുഭവിച്ചു. ഞാന്‍ പൃഥ്വിരാജിനെ വിളിച്ചു. ഞാന്‍ മരിച്ചാലും ഈ സിനിമ പുറത്തിറക്കണമെന്ന് പറഞ്ഞു. സിനിമ പുറത്തിറക്കാന്‍ നിങ്ങള്‍ മരിക്കുകയൊന്നും വേണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. പ്രിയപ്പെട്ട രാജൂ... നിങ്ങള്‍ തന്ന ജീവിതമാണിത്” - കരച്ചിലിന്‍റെ വക്കില്‍ നിന്ന് ആര്‍ എസ് വിമല്‍ പറഞ്ഞു.
മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം സ്വീകരിച്ചുകൊണ്ടാണ് വിമല്‍ താന്‍ കടന്നുവന്ന പ്രതിസന്ധികളെക്കുറിച്ച് വാചാലനായത്.