ഡ്രാക്കുള വന്‍ ഹിറ്റ്, ഇനി വിനയന്‍ വരുന്നത് സൂപ്പര്‍മാനുമായി!

WEBDUNIA|
PRO
വിനയനെ തകര്‍ക്കാന്‍ ആവില്ല മക്കളേ എന്ന് ‘അമ്മ’യിലെ മക്കളോടും ഫെഫ്ക നേതാക്കളോടും ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ട് വിനയന്‍ വീണ്ടും വിജയം ആവര്‍ത്തിക്കുന്നു. വിനയന്‍ സംവിധാനം ചെയ്ത ‘2012’ എന്ന 3ഡി ചിത്രം കോടികളാണ് ലാഭം നേടുന്നത്. കഴിഞ്ഞ ദിവസം തമിഴകത്ത് ‘നാങ്കാം പിറൈ’ എന്ന പേരില്‍ റിലീസായപ്പോഴും സൂപ്പര്‍ വിജയമാണ് ചിത്രം നേടുന്നത്.

വ്യത്യസ്തമായ കഥയും ആത്മാര്‍ത്ഥമായ പരിശ്രമവുമാണ് ഈ സക്സസിന് പിന്നിലെ രഹസ്യമെന്ന് വിനയന്‍ പറയും. സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ ഡ്രാക്കുളയെ ഇകഴ്ത്തി പോസ്റ്റുകള്‍ പ്രചരിച്ചപ്പോഴും സാധാരണ സിനിമാസ്വാദകര്‍ ഈ സിനിമയെ ഏറ്റെടുക്കുകയും വന്‍ ഹിറ്റാക്കി മാറ്റുകയായിരുന്നു.

ഇതിന് മുമ്പ് ആകാശഗംഗ, വെള്ളിനക്ഷത്രം, യക്ഷിയും ഞാനും എന്നീ ഹൊറര്‍ സിനിമകള്‍ ചെയ്ത് ഹിറ്റാക്കിയ ചരിത്രം വിനയനുണ്ട്. എന്തായാലും വിനയന്‍ അടുത്തതായി ചെയ്യുന്നത് ഹൊറര്‍ ജോണറിലുള്ള സിനിമയല്ല. അത് ‘അതിശയന്‍’ പോലെ കുട്ടികളെ ലക്‍ഷ്യമിട്ട് ഒരുക്കുന്ന, ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയാണ്.

‘ലിറ്റില്‍ സൂപ്പര്‍മാന്‍’ എന്നാണ് ചിത്രത്തിന് പേര്. ഒരുകുട്ടിയും അവന്‍റെ സഹായിയായ നായ്ക്കുട്ടിയുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഈ സിനിമയും 3ഡിയിലാണ് ഒരുങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :