ഡല്‍ഹിയില്‍ വിഐപി സംസ്കാരം അവസാനിപ്പിക്കും: കെജ്രിവാള്‍

ഡല്‍ഹി, കെജ്രിവാള്‍, എ‌എപി
ന്യൂഡല്‍ഹി| vishnu| Last Modified ചൊവ്വ, 10 ഫെബ്രുവരി 2015 (10:21 IST)
ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എ‌എ‌പിക്ക് നാലില്‍ മൂന്ന് ഭൂരിപക്ഷം ലഭിക്കുമെന്ന സൂചനകള്‍ നല്‍കിയതൊടെ ഡല്‍ഹിയില്‍ വിഐപി സംസ്കാരം അവസാനിപ്പിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. എ‌എപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് കെജ്രിവാള്‍.

അഴിമതി അവസാനിപ്പിക്കുമെന്നും സാധാരണക്കാരുടെ മുഖ്യമന്ത്രിയാകും താനെന്നും കെജ്രിവാള്‍ പറഞ്ഞു.
അതേസമയം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ബേദിക്ക് സംഭവിച്ച തിരിച്ചടിയേപ്പറ്റി കെജ്രിവാള്‍ ഒന്നു പറഞ്ഞിട്ടില്ല. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി ടെലെഅഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

തെരഞ്ഞെടുപ്പിലെ വിജയം ജനാധിപത്യത്തിലുള്ളതാണ്. ഡല്‍ഹിയുടെ മുഖ്യമന്ത്രിയാകാനുള്ള എല്ലാ ജനവിധി നേടിയതിന് അഭിനന്ദനങ്ങള്‍ എന്നാണ് മോഡി പറഞ്ഞത്. അതേസമയം ഡല്‍ഹിയുടെ ആവശ്യങ്ങള്‍ സംസാരിക്കുന്നതിനായി ഞാന്‍ താങ്കളെ കാണാന്‍ എത്തും എന്നാണ് മോഡിയോട് കെജ്രിവാള്‍ മറുപടി പറഞ്ഞത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :