ഗോവ, ബാംഗ്ലൂര്‍, മൈസൂര്‍ - മോഹന്‍ലാല്‍ 110 ദിവസം ബിസി!

മോഹന്‍ലാല്‍, അമല പോള്‍, ജോഷി, മമ്മൂട്ടി, ദിലീപ്
Last Updated: ചൊവ്വ, 26 ഓഗസ്റ്റ് 2014 (17:57 IST)
മോഹന്‍ലാലിന്‍റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്‍. തുടര്‍ച്ചയായി 110 ദിവസത്തെ ഷൂട്ടിംഗ് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ജോഷി സംവിധാനം ചെയ്ത 'ലൈലാ ഓ! ലൈലാ' ആണ് കൃത്യമായ പ്ലാനിംഗോടെ ഷൂട്ടിംഗിന് തയ്യാറെടുക്കുന്നത്.

ബുധനാഴ്ചയാണ് ലൈലയുടെ ഷൂട്ടിംഗ് തുടങ്ങുന്നത്. ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മോഹന്‍ലാല്‍ ചികിത്സയിലായതിനാല്‍ ഷൂട്ടിംഗ് നീട്ടിവയ്ക്കുകയായിരുന്നു. അമല പോള്‍ ആണ് ചിത്രത്തില്‍ നായികയാകുന്നത്.

ഒരു റൊമാന്‍റിക് ആക്ഷന്‍ എന്‍റര്‍ടെയ്നറായിരിക്കും 'ലൈലാ ഓ! ലൈല'. ബോളിവുഡിലെ സൂപ്പര്‍ തിരക്കഥാകൃത്ത് സുരേഷ്നായര്‍ തിരക്കഥയെഴുതുന്ന ആദ്യ മലയാള ചിത്രമാണിത്.

ഗോവ, ബാംഗ്ലൂര്‍, മൈസൂര്‍, എറണാകുളം എന്നിവിടങ്ങളിലാണ് ലൈലാ ഓ! ലൈലാ ചിത്രീകരിക്കുക. അവതാരത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :