പാരലമെന്ററി ബോര്‍ഡ്: ജോഷിയേയും അദ്വാനിയേയും ഒഴിവാക്കി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (16:29 IST)
ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് പട്ടിക പുറത്തിറക്കി.മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ പട്ടികയില്‍ ഇടം കണ്ടെത്തിയില്ല.

മുന്‍ പ്രധാനമന്ത്രി എ ബി വാജ്പയും ബോര്‍ഡിലില്ല.കേന്ദ്ര സമിതിയിലും
ഇവര്‍ ഇടം കണ്ടെത്തിയിട്ടില്ല.പ്രായപരിധി കണക്കിലെടുത്താണ് മൂവരേയും ഒഴിവാക്കിയതെന്നാണ് ബിജെപി നേതൃത്വം വിശദീകരിച്ചിരിക്കുന്നത്.

ബി ജെപി അധ്യക്ഷന്‍ അമിത് ഷായാണ് പാര്‍ലമെന്ററി ബോര്‍ഡിന്റെ അധ്യക്ഷന്‍.ജെപി നദ്ദ, ശിവരാജ് ചൌഹാന്‍ എന്നിവര്‍ പാര്‍ലമെന്ററി ബോര്‍ഡില്‍ ഇടം നേടി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :