ഒടുവില്‍ പൃഥ്വിരാജ് ലേഡി സൂപ്പര്‍സ്റ്റാറിന്‍റെ നായകനാകുന്നു !

Manju Warrier, Prithviraj, Venu, Gabrielum Malakhamarum, Fahad Fazil, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, വേണു, ഗബ്രിയേലും മാലാഖമാരും, ഫഹദ് ഫാസില്‍
Last Modified തിങ്കള്‍, 27 മാര്‍ച്ച് 2017 (17:36 IST)
പൃഥ്വിരാജ് ഒടുവില്‍ മഞ്ജു വാര്യരുടെ നായകനാകുന്നു. വേണു സംവിധാനം ചെയ്യുന്ന ‘ഗബ്രിയേലും മാലാഖമാരും’ എന്ന ചിത്രത്തിലാണ് മഞ്ജുവിന് നായകനായി പൃഥ്വി എത്തുന്നത്.

ഇതാദ്യമായാണ് പൃഥ്വിരാജിന് മഞ്ജു വാര്യരുടെ നായകനാകാന്‍ അവസരം ലഭിക്കുന്നത്. മുമ്പ് പാവാട എന്ന പൃഥ്വിച്ചിത്രത്തില്‍ കാമിയോ റോളില്‍ മഞ്ജു എത്തിയിട്ടുണ്ട്. ഇപ്പോള്‍ മഞ്ജുവിന്‍റെ ആമിയില്‍ അതിഥിവേഷത്തില്‍ പൃഥ്വിയും അഭിനയിക്കുന്നുണ്ട്.

എന്നാല്‍ നായകനും നായികയുമായി പൃഥ്വിയും മഞ്ജുവും എത്തുമ്പോള്‍ അതൊരു മികച്ച സിനിമയാകുമെന്ന് പ്രതീക്ഷിക്കാം. ഈ സിനിമ പൃഥ്വി തന്നെ നിര്‍മ്മിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദയ, മുന്നറിയിപ്പ് എന്നീ സിനിമകള്‍ക്ക് ശേഷം ഇപ്പോള്‍ കാര്‍ബണ്‍ എന്ന പ്രൊജക്ടിന്‍റെ പണിപ്പുരയിലാണ് വേണു. അതിന് ശേഷം ഗബ്രിയേലും മാലാഖമാരും ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :